കൊല്ലം : ആസാദ് ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്.
1985 കാലഘട്ടത്തിൽ കൊല്ലം കലക്ടറായിരുന്ന സി.വി. ആനന്ദബോസ് ഇന്നലെ കൊല്ലം പ്രസ്സ്ക്ലബ്ബ് സന്ദർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു .
സ്വന്തം വീട്ടിലേക്ക് മടങ്ങിവന്ന പോലെയാണ് കൊല്ലത്തെത്തിയപ്പോഴുള്ള അനുഭവം. മാധ്യമ പ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവർത്തന സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും ആനന്ദബോസ് പറഞ്ഞു.
രാജ്ഭവൻ്റ ഉപഹാരങ്ങൾ ഗവർണർ വിതരണം ചെയ്തു. കൊല്ലം പ്രസ് ക്ലബ്ബിൻ്റെ ആദരവ് പ്രസിഡൻ്റ് ജി.ബിജുവും, സീനിയർ ജേർണലിസ്റ്റ് ഫോറത്തിൻ്റെ ആദരവ് രക്ഷാധികാരി എസ്. സുധീശൻനും ഗവർണർക്ക് നൽകി. ജേർണലിസ്റ്റ് ഫോറം പ്രസിഡൻറ് സന്തോഷ് എസ്.കുമാർ, സെക്രട്ടറി ഡി വേണുഗോപാൽ, സി.പി രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.