വാഹനം കൂട്ടിയിടിച്ചതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു

Advertisement

ചവറ. വാഹനം കൂട്ടിയിടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. പ്രതി പോലീസ് പിടിയില്‍. നീണ്ടകര, ദളവാപുരം, മഠത്തില്‍ വീട്ടില്‍ അനൂപ് (31) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിയോടെ ദേശീയപാതയില്‍ നീണ്ടകരക്ക് സമീപം കാറും പ്രതി ഓടിച്ചു വന്നിരുന്ന സ്കൂട്ടറും തമ്മില്‍ കൂട്ടിമുട്ടിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തില്‍ പരിസരവാസിയായ മൈക്കിള്‍ ഇടപെട്ടതിന് പ്രതി ഇയാളെ തള്ളിയിടുകയും കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിയും പരിക്കേല്‍പ്പിച്ചു. വയറ്റിലും കാലിലുമായി മാരകകമായി കുത്തേറ്റ മൈക്കിളിനെയും മുഖത്ത് പരിക്കേറ്റ പ്രതിയേയും സംഭവ സ്ഥലത്തെത്തിയ ചവറ പോലീസ് ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചവറ പോലീസ് സബ് ഇന്‍സ്പെക്ടര്‍ മാരായ നൗഫല്‍, ഗ്രേഷ്യസ് എ.എസ്.ഐ അനില്‍കുമാര്‍, സിപിഒ നിഥിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയതത്