പടിഞ്ഞാറെ കല്ലട കോൺഗ്രസ്‌ ഭവൻ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു

Advertisement

പടിഞ്ഞാറെ കല്ലട . ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പടിഞ്ഞാറെ കല്ലട കാരുവള്ളിൽ ഗോപാലപിള്ള സ്മാരക കോൺഗ്രസ്‌ ഭവന്റെ പുനർ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ദീർഘകാലം പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്നു കാരുവള്ളിൽ ഗോപാലപിള്ള. 12 ന് രാവിലെ ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദ്‌ ഓൺലൈനിൽ കൂടിയായിരുന്നു ഉൽഘാടനം നിർവ്വഹിച്ചത്. കെട്ടിട നിർമ്മാണ ഉൽഘാടനം കെപിസിസി അംഗം എംവി ശശികുമാരൻനായർ നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻ പിള്ള അധ്യക്ഷത വഹിച്ചു. കാരാളി ഗിരീഷ് സ്വാഗതം ആശംസിച്ചു. കാരുവള്ളിൽ ശശി,കല്ലട ഗിരീഷ്, തുണ്ടിൽ നൗഷാദ്, അരവിന്ദാക്ഷൻപിള്ള, ജോൺ പോൾസ്റ്റഫ്, ദിനകർ കോട്ടക്കുഴി, കോട്ടാങ്ങൽ രാമചന്ദ്രൻപിള്ള, ഉണ്ണികൃഷ്ണൻ, സുരേഷ് ചന്ദ്രൻ, കിഷോർ, ഗീവർഗീസ്, എപി ഷാഹുദീൻ, കൃഷ്ണ കുമാർ, റജില, സിന്ധു, ഡാർവ്വിൻ, ശ്രീധരൻ, എ കെ സലീബ്, രവീന്ദ്രൻപിള്ള, സരോജാക്ഷൻപിള്ള, ഗോപകുമാർ, അജിത് ചാപ്രായിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement