പുനലൂര്‍ . മന്ത്രി പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് ആളുകൂട്ടാന്‍ എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ .
ചെമ്മന്തൂര്‍ സ്റ്റേഡിയ ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് പിഴ .
പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ 100 രൂപ പിഴയായി അടയ്ക്കണമെന്ന് സി ഡി എസ് ചെയർപേഴ്സൺ.
അടുത്ത സി ഡി എസ് യോഗത്തിന് മുൻപ് ഫൈൻ നൽകണമെന്ന് ആവശ്യപ്പെടുന്ന സി ഡി എസ് ചെയർപേഴ്സൻ്റെ ശബ്ദ സന്ദേശം പുറത്ത് വന്നു.
ഇന്നലെയാണ് കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പുനലൂർ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് നേതാക്കളെ ചൊടിപ്പിച്ചത്. പുനലൂർ നഗരസഭ
മുൻ കൗൺസിലർ, സി ഡി എസ് ചെയർപേഴ്സൺ എന്നിവരാണ് വാട്സപ്പ് ഗ്രൂപ്പിലൂടെ പിഴയടയ്ക്കാൻ സന്ദേശമയച്ചത്.
ഇരുവരുടെയും ശബ്ദ സന്ദേശം പുറത്തായതോടെ വിഷയം വിവാദമായിക്കഴിഞ്ഞു.