കരുനാഗപ്പള്ളി.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരന് 31 വർഷം തടവ്. ശൂരനാട്ടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലാണ്പിതാവിൻ്റെ ജേഷ്ഠനെ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രക്ക് കോടതി ശിക്ഷിച്ചത്.വിവിധ വകുപ്പുകളിൽ ആയി 31 വർഷം തടവിനും 75,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്..
പിഴയായി ലഭിക്കുന്ന തുക പെൺകുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എഫ് മിനിമോൾ ആണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 30 വർഷം സി.ആർപിസി അനുസരിച്ച് 1 വർഷവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 2017ൽ ശൂരനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് 55 വയസ്സുകാരനെ ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വലിയച്ഛൻ വീട്ടിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ എന്‍ സി പ്രേംചന്ദ്രൻ ഹാജരായി.