മൈനാഗപ്പള്ളി. ഗ്രാന്മ ഗ്രാമീണ വായനശാല സംഘടിപ്പിച്ച വിജ്ഞാന സായാഹ്നം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ സാമൂഹികബോധം വളർത്തിയെടുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് ഗ്രന്ഥശാലയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ചു.”ഞാൻ എൻ്റെ കവിതയുമായി സംവദിക്കുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ വി.വി ജോസ്,എം.സങ്,ഷാജി ഡെന്നീസ്,ഭവ്യബാല എന്നിവർ സംസാരിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള മെമൻ്റോ മന്ത്രി വിതരണം ചെയ്തു.പൊതു വിദ്യാഭ്യാസവും സമൂഹവും എന്ന വിഷയത്തിൽ കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോ.എൻ നൗഫൽ പ്രഭാഷണം നടത്തി.വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെ ഗ്രന്ഥശാല ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.റജീല, രജനി സുനിൽ,ബിജി ആൻ്റണി, സുനിത ദാസ്,എൻ.ഭവാനി,ആഗ്നസ്ജെ,ജോസ് കുന്നേൽ,എസ്.ദേവരാജൻ എന്നിവർ സംസാരിച്ചു.ഡോ.കെ.ബി ശെൽവമണി സ്വാഗതവും ജിജി ദാസ് നന്ദിയും പറഞ്ഞു