കൊല്ലം .ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി പദ്ധതിയുടെ ഭാഗമായുള്ള നഗരസഭയുടെ പ്രവൃത്തികള്‍ ആരംഭിച്ചു. ലിങ്ക് റോഡിന് സമീപം അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ യന്ത്രസഹായത്തോടെ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചത്.
സില്‍റ്റ് പുഷര്‍ എന്ന യന്ത്രസഹായത്തോടെ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് കായല്‍ വൃത്തിയാക്കല്‍ ആരംഭിച്ചു. ലിങ്ക് റോഡു മുതല്‍ തേവള്ളി വരെയാണ് ആദ്യഘട്ടത്തില്‍ വൃത്തിയാക്കുക. രണ്ടാം ഘട്ടത്തില്‍ തേവള്ളിമുതല്‍ ശക്തികുളങ്ങരവരെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മേയര്‍ പ്രസന്നാ ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷരായ ഹണി, യു പവിത്ര, എസ് ജയന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി