മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ M.C.F കെട്ടിടം ഉദ്ഘാടനം

Advertisement

മൈനാഗപ്പള്ളി. ഗ്രാമ പഞ്ചായത്തിലെ വാർഡ് തലങ്ങളിൽ കളക്ട് ചെയ്യുന്ന വേസ്റ്റുകൾ തരം തിരിക്കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിനും പുതിയ എം സി എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ഉദ്‌ഘാടനം ചെയ്തു. 22 വാർഡ്തലങ്ങളിലുമായി ഉള്ള മിനി M.C.F കൾക്ക് പുറമേയാണ് M.C.F കെട്ടിടം. മൈനാഗപ്പള്ളി ഉദയ ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ ഷാജി ചിറക്കുമേൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി . സേതുലക്ഷ്മി , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമുന നജീബ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ , ആർ . ബിജുകുമാർ, സജിമോൻ ,ജലജ രാജേന്ദ്രൻ , വർഗീസ് തരകൻ, ഷഹുബാനത്ത്, ഉഷാകുമാരി, അജി ശ്രീക്കുട്ടൻ, അനന്തു ഭാസി, രാധിക ഓമനക്കുട്ടൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്. ഇ, അസിസ്റ്റന്റ് സെക്രട്ടറി സിദ്ദീക്ക് , VE0 മാരായ മായ , സുനിത , IRTC കോ ഓർഡിനേറ്റർ മനു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പി.ദിനേശ്. ഹരിതകർമ്മസേന കൺസോർഷ്യം സെക്രട്ടറി മഞ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .