ശാസ്താംകോട്ട. അബ്ദുൽ നാസർ മഅദനിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുന്നത്തൂർ താലൂക്ക് മഹല്ല് സംയുക്ത കൂട്ടായ്മ റാലിയും മനുഷ്യാവ കാശ സമ്മേളനവും നടത്തി. മൈനാഗപ്പള്ളി ഐസിഎസ് ജംക്ഷനിൽ നിന്നും തുടങ്ങിയ ഐക്യദാർഢ്യ റാലി ആഞ്ഞിലി മുട്ടിൽ സമാപിച്ചു. സി.ആർ.മഹേഷ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, ഉസ്താദ് അലിയാർ ഖാസിമി എന്നിവർ പ്രഭാഷണം നട
സംയുക്തവേദി പ്രസിഡന്റ് കുറ്റിയില്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ത്,വൈ. ഷാജഹാൻ, ടി.ആർ.ശങ്കരപ്പിള്ള,സി ജി ഗോപു കൃഷ്ണൻ, കാരാളി വൈ.എ.സമദ്, കോട്ടൂർ നൗഷാദ്, ഉല്ലാസ് കോവൂർ, മൻസൂർ ശൂരനാട്, എം.എം.ബാദുഷ, ഹാരിസ് റഷാദി, നിസാമുദ്ദീൻ അമാനി, ഭരണിക്കാവ് സലീം മൗലവി, കെ. എം.അബ്ദുൽ റഷീദ് മൗലവി, അബ്ദുൽ വഹാബ് നഈമി, മു ഹമ്മദ് സലീം മന്നാനി, മുഹമ്മദ് ഖുറേഷി, കുഞ്ഞുമോൻ പുതുവിള എന്നിവർ പ്രസംഗിച്ചു.