പോരുവഴി പഞ്ചായത്ത് സിപിഎം അംഗത്തിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

Advertisement

പോരുവഴി. അമ്പലത്തും ഭാഗം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യസ്ഥാനത്തുള്ള സിപിഎം മെമ്പർ മോഹനൻ പിള്ള യുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പോരുവഴി ബിജെപി സമിതിയുടെ നേതൃത്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ശാസ്താം നട പുതിയ വില്ലേജ് ഓഫീസിന് മുൻപിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം പോരുവഴി പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ സമാപിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലിലെ അഴിമതി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി. ബിനീഷിൻ്റെ നേതൃത്യത്തിൽ നടത്തിയ പോത്തുകുട്ടി വിതരണത്തിലെ അഴിമതി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഷീജയുടെ നേതൃത്യത്തിൽ പോരുവഴി കൃഷിഭവന് വേണ്ടി നടത്തിയ പണപ്പിരിവ് എന്നിവ വിജിലൻസ് അന്വേഷിക്കുക. പോരുവഴി പഞ്ചായത്തിലെ കോൺഗ്രസ്സ്, സി പി എം, എസ് ഡി പി ഐ രഹസ്യ ബാന്ധവം അവസാനിപ്പിക്കുക എന്നീ കാര്യങ്ങൾ ഉയർത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനെ തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണക്ക് ബിജെപി പഞ്ചായത്ത് സമിതി അധ്യക്ഷൻ രഞ്ജു റ്റി അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ സെക്രട്ടറി വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ബൈജു ചെറു പൊയ്ക മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം അജിമോൻ ആശംസാ പ്രസംഗം നടത്തി. സന്തോഷ് ചിറ്റേടം, രാജേഷ് പുത്തൻപുര, സ്മിത, അനി കുറുപ്പ്, ബിജു, ചിത്രഗുപ്തൻ, വിനോദ് വിശ്വേശ്യരി തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും, അനുഭാവികളും നാട്ടുകാരും പങ്കെടുത്തു.

Advertisement