ചക്കുവള്ളി . കുന്നത്തൂർ താലൂക്കിൽ നിയമം പാലിക്കാതെ നിരത്തിൽ സഞ്ചരിച്ച പതിനൊന്ന് വാഹനങ്ങൾക്കെതിരെ
മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചു.അമിതഭാരം കയറ്റിയ മൂന്നു ടിപ്പറുകൾക്കെതിരെ കേസ് ചാർജ് ചെയ്തു.പിഴയിനത്തിൽ 70,500 രൂപ ഈടാക്കി.മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുവാനും ശുപാർശ ചെയ്തു.ശരിയായ രീതിയിൽ രജിസ്ട്രേഷൻ നമ്പർ
പ്രദർശിപ്പിക്കാത്ത അഞ്ചു വാഹനങ്ങൾക്കെതിരെയും എയർ ഹോൺ ഘടിപ്പിച്ച മൂന്നു വാഹനങ്ങൾക്കെതിരെയും
കേസ്സെടുത്തു.ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ്
വാഹന പരിശോധന നടന്നത്.മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ശ്യാം ശങ്കർ,അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഹരികുമാർ .എസ്,അനിൽകുമാർ.ജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് കുന്നത്തൂർ ജോയിന്റ് ആർടിഒ ആർ.ശരത്ചന്ദ്രൻ അറിയിച്ചു.