ശാസ്താംകോട്ട.: തടാകത്തിന്റെ കേന്ദ്ര ആവിഷ്കൃത പദ്ധതി പ്രകാരമുള്ള പരിപാലന കർമ്മ പദ്ധതികൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വെറ്റ്ലാൻഡ് ഇന്റർനാഷണൽ സംഘം ശാസ്താംകോട്ട തടാകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.ശാസ്താംകോട്ട തടാകത്തിന്റെ സമഗ്ര കർമ്മ പരിപ്രേഷ്യത്തിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ ശേഖരിക്കുക, തടാകത്തിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുക, വിവിധ ഏജൻസികൾ നടത്തിയ പഠന റിപ്പോർട്ടുകൾ മനസ്സിലാക്കുക എന്നിവയാണ് സംഘത്തിന്റെ ലക്ഷ്യം.
വെറ്റ്ലാൻഡ് ഇന്റർനാഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹാൻ ഡി ഗ്രൂട്ട്,വെറ്റ്ലാൻഡ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഡയറക്ടർ ഡോ.റീദേഷ് കുമാർ, പ്രസിഡന്റ് ഡോ.സിദ്ധാർത്ഥ കൗൾ, സംസ്ഥാന തണ്ണീർത്തട അതോറിറ്റി വെറ്റ്ലാൻഡ് സ്പെഷലിസ്റ്റ് ഡോ.ജുനൈദ് ഹസ്സൻ,വെറ്റ്ലാൻഡ് അനലിസ്റ്റ് അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥസംഘം സന്ദർശനം നടത്തിയത്.നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ് കുമാർ,ദേവസ്വം ബോർഡ് കോളേജ് ഭൂമിത്രസേന ക്ലബ്ബ് കോ-ഓഡിനേറ്റർ ലക്ഷ്മി ശ്രീകുമാർ എന്നുവരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു.