ശാസ്താംകോട്ട. തടാക സംരക്ഷണ പദ്ധതി ആലോചിക്കാന്‍ എത്തിയ വെറ്റ് ലാന്‍ഡ് ഇന്‍റര്‍നാഷണല്‍ സംഘത്തെ വിമര്‍ശിച്ച് തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ കെ കരുണാകരന്‍പിള്ള. കായൽ രക്ഷിക്കാൻ എത്തിയ
വെറ്റ്ലാന്റ് ഇന്റർനാഷണൽ പത്തു വർഷം മുൻപ് പഠിച്ച് എട്ടര കോടി രൂപയുടെ പദ്ധതി തയാറാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തിൽ വന്ന ഒരു ശാസ്ത്രജ്ഞൻ ഫോണിൽ ബന്ധപ്പെട്ട് കൂട്തൽ വിവരങ്ങൾ ചോദിക്കുകയും ചെയ്തു. മീറ്റിംഗിന് കോഴിക്കോട് കേന്ദ്രത്തിലെ ശാസ്ത്രജഞൻ പോയതും മറന്നിട്ടില്ല.
പിന്നെ എന്ത് സംഭവിച്ചു എന്ന് ആര്‍ക്കുമറിയില്ല.
ഇപ്പോൾ പ്രസിഡന്റായി വന്ന ഡോ.സിദ്ധാർത്ഥ കൗൾ അന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് അഡ്വൈസര്‍ ആയിരുന്നു.
2012 സെപ്റ്റമ്പർ 11 ന് അദ്ദേഹം ശാസ്താംകോട്ടയിൽ എത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പിയും., കോവൂര്എം കുഞ്ഞുമോന്‍ എംഎല്‍എയും അടക്കം പഞ്ചായത്ത് ആഫീസിൽ യോഗം വിളിച്ചു. തടാകത്തിന്റെ സ്‌ഥിതിയും പരിഹാര മാർഗങ്ങളും ഉൾക്കൊള്ളുന്ന നിവേദനം തടാക സംരക്ഷണ സമിതി നൽകി, ഏഴു പേജിലുള്ള വസ്തുതകൾ വിശദീകരിക്കുകയും ചെയ്തു
കായൽ ചുറ്റി നടന്നു കണ്ടു.
കായൽബണ്ട് ഭാഗത്ത് കല്ലടയിലെ മണൽ ഖനനം എങ്ങനെ കായലിനെ നശിപ്പിച്‌ചു എന്നതും ബോധ്യപ്പെടുത്തി – പരിസ്‌ഥിതി പ്രവർത്തകരടക്കം ജനക്കൂട്ടത്തിന്റെ മുന്നിൽ” ഇപ്പം ശരി. യാക്കാം” എന്നു പറഞ്ഞ മാന്യൻ പിന്നെ പൊങ്ങിയത് ഇന്നലെത്തെ സംഘത്തോടൊപ്പം ആണ്.
പതിനെട്ട് കൊല്ലത്തോളം ഇങ്ങനെയുള്ള അങ്ങുന്നൻമാരെ എഴുന്നെള്ളിച്ച് വശം കെട്ടതു കൊണ്ടും ഏറ്റവും ഒടുവിലത്തെ 345 ലക്ഷം ആവിയായതു കൊണ്ടും ആണ് കുറെ കാലമായി നിശബ്ദനാകുന്നത്. ഇപ്പോൾ കടലാസ് യുദ്ധം മാത്രം. കരുണാകരന്‍പിള്ള പറയുന്നു.
ഇതാണ് യഥാർത്ഥ കഥകൾ – അവരുടെ മാത്രം കുറ്റമല്ല. ഒന്നിനും ഒരു തുടർച്ചയുമില്ല.
ഇതൊക്കെ വിശ്വസിച്ചു നടക്കുന്ന കുറെ പാവങ്ങൾ ഇപ്പോഴുമുണ്ടാകും –
മനുഷ്യ സാദ്ധ്യമായ സമരങ്ങൾ കൊണ്ട് ഉണ്ടായ നേട്ടമെല്ലാം അഴിമതിയിൽ മുക്കി –
ഇന്നലെ ഇതു കേട്ടുകൊണ്ടു നിന്നവരും വാർത്തയാക്കിയവരും തൊട്ടു മൂൻപത്തെ വർഷങ്ങളിൽ കായൽ നന്നാക്കാൻ 5962500 രൂപ എവിടെ ചെലവാക്കി കായൽരക്‌ഷിച്ചു എന്നെങ്കിലും ചോദിക്കാമായിരുന്നു.
കായൽ വാർത്തകൾ അവസാനിപ്പിക്കുകയാണെന്ന് മുമ്പത്തെ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
പക്ഷേ നാണം കെട്ട തൊക്കെ കേൾക്കുമ്പോൾ പറയാതിരിക്കാൻ കഴിയുമോ ? അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു