വീട് കയറി ആക്രമണംഃ പ്രതിയെ വെറുതെ വിട്ടു.
കരുനാഗപ്പള്ളി. അയൽവാസിയെ വീട്ടിൽ അതിക്രമിച്ച് കടന്ന് മാരകമായി മുറിവേൽപ്പിച്ച കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു.കോഴിക്കോട് കിഴക്ക് കരിങ്ങാട്ടിൽ വീട്ടിൽ സേതുനാഥിനെയാണ് കരുനാഗപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് മറിയം സലോമി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. വ്യക്തിവിരോധം തീർക്കാൻ പ്രതി അയൽവാസിയായ തേമ്പാത്ത് വീട്ടിൽ അജിത്ത് കുമാറിനെ പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി കരിങ്കല്ല് കൊണ്ട് മാരക പരിക്കേൽപ്പിക്കുകയും ബൈക്ക് തകർക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.പ്രതിക്ക് വേണ്ടി അഡ്വ. ദീപക് അനന്തൻ കോടതിയിൽ ഹാജരായി.