കൊല്ലം.അക്ഷരങ്ങളുടെ നക്ഷത്രങ്ങളാണ് വായന ദിനത്തിന്റെ സന്ദേശമായി കൊല്ലത്തിന്റെ ആകാശത്തെ നിറങ്ങൾ അണിയിച്ചത്.
കൊല്ലത്തിന്റെ വായന ദിനത്തിനായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരനക്ഷത്രം പരിപാടിയാണ് അക്ഷരത്തിന്റെ വൈവിധ്യങ്ങളെ, മലയാളത്തെ ആകാശത്തേക്ക് ഉയർത്തിയത്.
ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വച്ച് നടന്ന പരിപാടി ജില്ലാ കലക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്തു.
അമ്മ മലയാളത്തെ മലയാളത്തിന് പകർന്ന് നൽകിയ കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായി.
കുമ്പിൾ കഞ്ഞി വിശപ്പ് മാറ്റാൻ, കൂലി പോരന്നതറിഞ്ഞു പിണങ്ങാൻ ആയുധം തന്ന മലയാളം, കവിയുടെ വരികൾക്ക് പിറകെ ആകാശത്തേക്ക് വിളക്കുകളായി
സ്റ്റേഡിയത്തിൽ നിന്ന് പറന്നുയർന്നു. യുവാക്കളും വിദ്യാർഥികളും തങ്ങൾ ഉയർത്തി വിട്ട, മലയാളത്തെ അഭിമാനത്തോടെ നോക്കി നിന്നു. അക്ഷരം നിറഞ്ഞ ആകാശത്തെ സാക്ഷിയാക്കി നഗരം പ്രതിഞ്ജ ചൊല്ലി… വായനയാണ്, ഭാഷയാണ് മുന്നിലേക്കുള്ള കാലത്തിന്റെ വഴി. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു തുടങ്ങിയവർ പങ്കെടുത്തു.