കൊല്ലത്ത്.ഒറ്റദിവസം കൊല്ലത്ത് മൂന്നാമത്തെ ഡെങ്കിപ്പനി മരണം. ആയൂർ വയ്യാനം സ്വദേശി ബഷീർ (74),ചവറ സ്വദേശി അരുൺ കൃഷ്ണ (33),കൊട്ടാരക്കര സ്വദേശി വൈ. കൊച്ചുകുഞ്ഞ് ജോൺ (70) എന്നിവരാണ് മരിച്ചത്.
പനി ബാധിച്ച് ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു.
കൂടാതെ പനി ബാധിച്ച് വിദ്യാർഥി മരിച്ചതും ഞെട്ടലായിരിക്കയാണ്.
ചാത്തന്നൂർ സെന്റ് ജോർജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിജിത്താണ് മരിച്ചത്.
ഒഴുകുപാറ സ്വദേശി ബൈജു -ഷൈമ ദമ്പതികളുടെ മകനാണ്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 3 ദിവസം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.