ശാസ്താംകോട്ട : പഞ്ചായത്ത് വക പൊതുകിണർ നിന്ന സ്ഥലം കയ്യേറി സ്ഥാപിച്ച ഗേറ്റ് പൊളിച്ചുനീക്കി.പള്ളിശ്ശേരിക്കൽ 15-ാം വാർഡിലെ പള്ളിമുക്കിലാണ്
പൊതുകിണർ നിന്ന പഞ്ചായത്ത് വക വസ്തു കൈയ്യേറി സ്വകാര്യ വ്യക്തി ഗേറ്റ് സ്ഥാപിച്ചത്.പളളിശേരിക്കൽ വാറുതുണ്ടിൽ ഹനീഫ കുഞ്ഞിനെതിരെയാണ് പരാതി ഉയർന്നത്.രണ്ടു ദിവസം മുമ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എത്തി ഗേറ്റ് നീക്കം ചെയ്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ഇയാൾ ഗേറ്റ് പുന:സ്ഥാപിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ശാസ്താംകോട്ട ഡിവൈഎസ്പി ഷരീഫിന്റെ നേതൃത്വത്തിൽ പോലീസ് സന്നാഹത്തോടെ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഗേറ്റ് പൊളിച്ച് നീക്കം ചെയ്ത് കയ്യേറ്റം ഒഴിപ്പിച്ചു.