ശാസ്താംകോട്ട.ജൂനിയർ ചെംബർ ഇന്റർനാഷണൽ JCI ശാസ്താംകോട്ടയുടെയും, ശാസ്താംകോട്ട ആർട്ട് ഓഫ് ലിവിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ജ്ഞാനക്ഷേത്രത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണവും,പരിശീലനവും സംഘടിപ്പിച്ചു. ആർട്ട് ഓഫ് ലിവിംഗ് ശാസ്താംകോട്ടയുടെ പ്രസിഡന്റ് അഡ്വ. ശാസ്താംനട അശോകൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ JCI പ്രസിഡന്റ് അഡ്വ.ദീപാ അശോകൻ അധ്യക്ഷത വഹിച്ചു.നിഖിൽദാസ് പാലവിള യോഗാദിന സന്ദേശം അവതരിപ്പിച്ചു. വസുധൈവകുടുംബത്തിന് യോഗ എന്ന ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിന സന്ദേശം പങ്കു വെച്ചു കൊണ്ട് ട്രെയ്നർ രാധാകൃഷ്ണൻ അംഗങ്ങൾക്ക് യോഗാ പരിശീലനം നൽകി.JCI യുടെയും, ആർട്ട് ഓഫ് ലിവിംഗിന്റെയും ഭാരവാഹികളായ ഡോ.രാജശ്രീ, രാജ്കുമാർ,എം.സി. മധു,രാജേഷ് കണ്ണങ്കര, സോമൻ പിള്ള,ദീപൻ ഹരിദാസ്,ചന്ദ്രമ്പോസ്, ബിന്ദു രാജേഷ്, സ്മിതാ മധു എന്നിവർ സംസാരിച്ചു.