തട്ടുകടയില്‍ നിന്നും പണം അപഹരിച്ച പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: ശക്തികുളങ്ങര കുരിശടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്നും പണം അടങ്ങിയ പെട്ടി മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതികളെ പോലീസ് പിടികൂടി. കണ്ണനല്ലൂര്‍, കുളപ്പാടം, പാറവിള വീട്ടില്‍, സെയ്ദാലി(18), ശക്തികുളങ്ങര, മീനത്ത് ചേരിയില്‍, തച്ചിലഴികത്ത് വീട്ടില്‍, അഖില്‍(21) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30യോടെ തട്ടുകടയിലെത്തിയ സെയ്ദാലി കടയില്‍ പണം സൂക്ഷിക്കുന്ന പ്ലാസ്റ്റിക്ക് പെട്ടി തട്ടിയെടുത്ത് രണ്ടാം പ്രതിയായ അഖിലിന്റെ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 6000 രൂപ അടങ്ങിയ പണപ്പെട്ടി ആണ് ഇവര്‍ അപഹരിച്ചെടുത്തത്.

Advertisement