അനാഥാലയങ്ങളില്‍ ആരോഗ്യ പരിശോധന

Advertisement

കൊല്ലം: ഓര്‍ഫനെജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള അനാഥാലയങ്ങളില്‍ ആരോഗ്യ പരിശോധന ഉറപ്പാക്കണമെന്ന് ഓര്‍ഫനേജ് മോണിറ്ററിങ് സമിതി യോഗത്തില്‍ കളക്ടര്‍ അഫ്സാനാ പര്‍വീണ്‍ പറഞ്ഞു. അനാഥലയങ്ങളുടെയും മറ്റ് ധര്‍മ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. അനാഥാലയങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഗ്രാന്റുകള്‍ നല്‍കുന്നതിനും അന്തേവാസികള്‍ക്ക് അര്‍ഹമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമാണ് ജില്ലാതല നിരീക്ഷണ സമിതി യോഗം ചേര്‍ന്നത്.
  പ്രതിമാസ ആരോഗ്യ പരിശോധന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഖേന നടത്തണം. റേഷന്‍ ലഭിക്കാത്ത സ്ഥാപനങ്ങള്‍ക്ക് അവ ലഭ്യമാക്കാനും ഗ്രാന്റ് വിതരണം ചെയ്യാനും നടപടി സ്വീകരിക്കണം. അനാഥാലയങ്ങളില്‍ നിന്ന് പഠിച്ചവര്‍ക്ക് ഓര്‍ഫനെജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ എംപ്ലോയ്ബിലിറ്റി സെന്റര്‍ മുഖേനയുള്ള രജിസ്ട്രേഷന് വയസിളവ് ലഭിക്കും. ഇത് സാക്ഷ്യപ്പെടുത്തി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Advertisement