മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണം വിലയിരുത്താൻ ജില്ലാ കളക്ടർ സന്ദർശനം നടത്തി

Advertisement

കരുനാഗപ്പള്ളി.മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണം വിലയിരുത്താൻ ജില്ലാ കളക്ടർ സന്ദർശനം നടത്തി.നിശ്ചിത സമയത്തിനുള്ളിൽ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കത്തതിനെ തുടർന്ന് പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാനാകുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും 75 ശതമാനം നിർമ്മാണം മാത്രമേ നടത്താൻ കഴിഞ്ഞിട്ടുള്ളു. റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിൻ്റെനേതൃത്വ ത്തിൽ നടക്കേണ്ട റയിൽവേ പാളത്തിന് കുറു കെയുള്ള ഗർഡറുകൾ സ്ഥാപിക്കുന്നതാണ് കാലതാമസം ഉണ്ടാക്കുന്നത്.ഇവ തമിഴ്നാട്ടിൽ തിരുച്ചിയിൽ പണിപ്പുരയിലാണെന്നും അടുത്ത മാസം അവസാനത്തോടെ ഗർഡറുകൾ സ്ഥാപിക്കാൻ കഴിയുമെന്നുമാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്. റെയിൽവേ യുടെ ഭാഗത്തു നിന്നുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായാൽ വരുന്ന ഒക്ടോബർ മാസത്തോടെ പാലത്തിൻ്റെ പണി പൂർത്തീകരിക്കാൻ കഴിയും. പദ്ധതി വേഗത്തിൽ പൂർത്തികരിക്കാൻ റയിൽവേയും കോൺട്രാക്ടർമാരും ജനപ്രതിനിധികളുമായി അടുത്ത് തന്നെ ചർച്ച നടത്തുമെന്ന് ജില്ലാ കളക്ടർ അഫ്സാന പർവീൺ പറഞ്ഞു. കളക്ടർക്കൊപ്പം ഡെപ്യൂട്ടി കളക്ടർ റോയ്, സിആര്‍ മഹേഷ് എംഎല്‍എ, കോൺട്രാക്ട’റുടെ പ്രതിനിധികൾ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Advertisement