അറിവിൻ്റെ ആകാശം തൊട്ട് തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റോക്കറ്റ് പറന്നുയർന്നു,വിഡിയോ

Advertisement

കരുനാഗപ്പള്ളി.അറിവിൻ്റെ ആകാശം തൊട്ട് റോക്കറ്റ് പറന്നുയർന്നു…തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റോക്കറ്റ് വിക്ഷേപണം ശ്രദ്ധേയമായി.
സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് റോക്കറ്റ് വിക്ഷേപണത്തിന്റെ നേർക്കാഴ്ചകൾ പകരാൻ കുട്ടികൾക്ക് വേണ്ടി വിക്ഷേപണം സംഘടിപ്പിച്ചത്. നിക്കോളാ ടെക്സ്റ്റാ ടെക്നോളജിയുടെ സഹകരണത്തോടെയാണ് മാതൃകാ വിക്ഷേപണ ചടങ്ങ് സംഘടിപ്പിച്ചത്.

കമ്പനിയുടെ സിഇഒ രാഹുൽരാജ്, ദേശീയ അധ്യാപക അവാർഡ് ജേതാവും ജ്യോതിശാസ്ത്ര അധ്യാപകനുമായ കെ ജി ശിവപ്രസാദ് എന്നിവരാണ് നേതൃത്വം നൽകിയത്.ഇവരെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. കുട്ടികളിൽ ശാസ്ത്ര ബോധവും ബഹിരാകാശ പഠനത്തോട് താൽപര്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നാസ തയ്യാറാക്കിയ വെർച്വൽ റിയാലിറ്റി ഷോ കഴിഞ്ഞവർഷം സ്കൂളിൽ സംഘടിപ്പിച്ചിരുന്നു ഇതിൻ്റെ തുടർച്ചയായാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാൻ കുട്ടികൾക്ക് അവസരം ഒരുക്കിയത്..

സാധാരണ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും ഇന്ധനവുമാണ് ഇവിടെയും ഉപയോഗിച്ചത് ‘ വിക്ഷേപണം വിജയകരമായതോടെ 1500 അടി ഉയരത്തിലേക്ക് വിക്ഷേപിക്കാൻ കഴിയുന്ന തരത്തിലുള്ള റോക്കറ്റ് വിക്ഷേപണ പഠന പരിപാടിയുമായി മുന്നോട്ടു പോകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.

.പ്രതീകാത്മക ചിത്രം

Advertisement