കൊല്ലം.അന്താരാഷ്ട്ര യോഗാദിനത്തിൽ തേവള്ളി അംഗൻവാടിയിലെ കുട്ടികൾ യോഗ പരിശീലിച്ചത് കൗതുകക്കാഴ്ചയായ്. ലളിതമായ ശ്വസന വ്യായാമങ്ങളാണ്
കുട്ടികളെ പരിശീലിപ്പിച്ചത്. ആയുർവേദ ഡോക്ടർ കൂടിയായ യോഗ പരിശീലക രേഷ്മ കൃഷ്ണനാണ് ക്ഷമയോടെ കുഞ്ഞുങ്ങളെ യോഗ ശീലിപ്പിച്ചത്.
ശ്വസനവ്യായാമങ്ങൾ കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ പ്രയോജനകരമാണെന്ന് ഡോക്ടർ പറഞ്ഞു. കണ്ണടച്ച്, കൈകളിൽ മുദ്ര പിടിച്ച് നിഷ്കളങ്കതയോടെ യോഗ ചെയ്യുന്ന കുട്ടികളുടെ ഭാവം ആരിലും കൗതുകമുണർത്തുന്നതായ്..