വാൻ നിയന്ത്രണം വിട്ട് ഇടിച്ച് ബേക്കറി ജീവനക്കാരൻ മരിച്ചു

Advertisement

കൊട്ടാരക്കര : പള്ളിക്കലിൽ വാൻ നിയന്ത്രണം വിട്ട് ഇടിച്ച് ബേക്കറി ജീവനക്കാരൻ മരിച്ചു. ആയൂർ അമ്പലമുക്ക് ചാങ്ങറ പുത്തൻവീട് മേലതിൽ  ഉണ്ണികൃഷ്ണപിള്ള (50) ആണ് മരിച്ചത്. പള്ളിക്കൽ കൈരളി ഫുഡ്സ് എന്ന സ്ഥാപനത്തിലെ

ജീവനക്കാരനാണ്. റൂട്ടിൽ ബേക്കറി സാധനങ്ങൾ എത്തിക്കുന്നതിനായി വാഹനത്തിൽ ലോഡ് കയറ്റിയതിന് ശേഷം വാഹനം മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. പരിക്ക് പറ്റിയ ഉണ്ണികൃഷ്ണപിള്ളയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് (വെള്ളി) പകൽ 11 ന് നടക്കും. ഭാര്യ : എസ് ദീപ, മക്കൾ : ഹരികൃഷ്ണൻ, അനന്തുകൃഷ്ണൻ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.