ശൂരനാട് കുമരംചിറയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി

Advertisement

ശാസ്താംകോട്ട:നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പതാരം കുമരൻചിറ ക്ഷേത്രത്തിനു സമീപമാണ് അപകടം.

മരണാന്തര ചടങ്ങിനു പങ്കെടുത്ത ശേഷം മനക്കരയിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ യാത്രികരായ അച്ഛനും രണ്ടു മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു.   ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിയന്ത്രണം വിട്ട കാർ ആദ്യം ഫ്രൂട്ട്സ് കടയും പിന്നീട് സമീപത്തെ രണ്ടുകടകളും ഇടിച്ചു തകർത്തു. ശേഷം 25 മീറ്റർ നീങ്ങി റോഡിനു എതിർവശത്തെ വീടിനുമുന്നിൽ നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് കടകളുടെയും മുൻഭാഗം പൂർണമായി തകർന്നു.

കുമരംചിറ സ്വദേശി നാസറിൻ്റെ ബേക്കറി,പതാരം സ്വദേശി ഷിഹോറിൻ്റെ ഷവർമ കട,ഷബീറിൻ്റെ ബാർബർ ഷോപ്പ് എന്നി കടകളിലേക്കാണ് കാർ പാഞ്ഞ് കയറിയത്.നാലുമുക്ക് ഭാഗത്ത് നിന്ന് വന്ന കാർ കടകളുടെ തൊട്ട് മുന്നിൽ വച്ച് നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞ് കയറി കടകളിലെ സാധനങ്ങൾ തകർത്ത് സമീപത്തെ റോഡിലൂടെ ഓടി അടുത്ത വീടിന് മുന്നിൽ നിൽക്കുകയായിരുന്നു. പതാരം സ്വദേശികളായ മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്.ഇവർക്ക് പരിക്കേറ്റില്ല.എന്നാൽ കടയിൽ നിന്ന ഒരാൾക്ക് നിസാര പരിക്കേറ്റു.തലനാരിഴയ്ക്കാണ് ഇയ്യാൾ രക്ഷപെട്ടത്.ബേക്കറിയിലെയും ഷവർമ കടയിലെയും സാധനങ്ങളും ഉപകരണങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്.