ശൂരനാട് രക്തസാക്ഷി സ്മരണാ പുരസ്കാരം 2022 എം എ ബേബിക്ക്

Advertisement

ശൂരനാട്.പുരോഗമന കലാസാഹിത്യ സംഘം ശൂരനാട് ഏര്യാ കമ്മിറ്റിയുടെ “ശൂരനാട് രക്തസാക്ഷി സ്മരണാ പുരസ്കാരം 2022 ” സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾ മുൻ നിർത്തി എം എ ബേബിക്ക് നല്കുമെന്ന് ഇരുപത്തിഅയ്യായിരം രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഓണത്തിന് ശൂരനാട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് സമർപ്പിക്കുമെന്ന് പുരസ്കാര നിർണ്ണയ സമിതി ചെയർമാൻ ഡോ. വൈ ജോയ് അറിയിച്ചു. ഡോ. ജയ്സൺ തോമസ് വൈസ് ചെയർമാനും അഡ്വ ശിവൻ പി കാട്ടൂർ, നിതിൻ എസ് ദേവ്, തോപ്പിൽ ലത്തീഫ് എന്നിവരടങ്ങിയ അഞ്ചംഗ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.

ഒപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സാഹിത്യ രംഗത്ത് (ശൂരനാടിന്റെ ചരിത്രത്തെ മുൻ നിർത്തി പുസ്തക രചന നടത്തിയവർ) നിന്ന് ഡോ. പി കെ ഗോപൻ(ശൂരനാട് സമര ചരിത്രം), ഹരി കുറിശ്ശേരി (ചോപ്പ് നോവല്‍)എന്നിവർക്കും കലാരംഗത്ത് നിന്ന് സംഗീതജ്ഞൻ ആനയടി പ്രസാദിനെയും ആതുര ശുശ്രൂഷ രംഗത്തെ മികവിന് എൻ എസ് ഹോസ്പ്പിറ്റലിനെയും കായിക രംഗത്തെ മികവിന് ശൂരനാട് പാറക്കടവ് വാസ്കോ ഫുഡ്ബോൾ അക്കാഡമി ഹെഡ് കോച്ച് പ്രദീപ്കുമാറിനെയും വിദ്യാഭ്യാസ രംഗത്തെ മികവിന് ജെ എൻ യു വിൽ നിന്നും പി എച്ച് ഡി നേടിയ പ്രതിഭ ഡോ. അമൽപുല്ലാർക്കാട്ടിനെയും ഏര്യാ കമ്മിറ്റി ആദരിക്കും.

Advertisement