തഴവയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത പ്രതി പിടിയിൽ

Advertisement

കരുനാഗപ്പള്ളി. മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. വവ്വാക്കാവ്, പുതുമംഗലത്ത് വീട്ടിൽ, ഷാജു(29) ആണ് കരുനാ ഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

തഴവ കടത്തൂർ കാഞ്ഞിരപ്പള്ളി ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തി ലാണ് പ്രതിയും കൂട്ടാളികളും മുക്കുപണ്ടം പണയപ്പെടുത്താനായി എത്തിയത്. ഈ മാസം ഏഴാം തീയതി സ്ഥാപനത്തിലെത്തിയ പ്രതികൾ 32 ഗ്രാമോളം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 127000 രൂപ കൈപറ്റി കടന്നുകളയുകയായിരു ന്നു. സംശയം തോന്നിയ സ്ഥാപനയുടമ നടത്തിയ സുഷ്മപരിശോധനയിലാണ് പ്രതികൾ പണയപ്പെടുത്തിയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്.

തുടർന്ന് കരുനാഗപ്പള്ളി പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ ഈ കേസിലെ മൂന്നാം പ്രതി യായ കുലശേഖരപുരം, കടത്തൂർ മുറിയിൽ പുത്തൻ തെരുവിൽ, ചിറക്ക തെക്കതിൽ വീട്ടിൽ സിയാദ്(39) അടുത്ത ദിവസം തന്നെ പോലീസ് പിടി യിലായിരുന്നു. തുടർന്ന് കൂട്ട് പ്രതികൾക്കായി നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതിയായ ഷാജു ഇന്ന് പോലീസിന്റെ പിടിയി ലായത്. സമാന രീതിയിൽ മറ്റു സ്ഥലങ്ങളിലും പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരുകയാണ്. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എ.എസ്.ഐ നിസ്സാമുദ്ദീൻ, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘ മാണ് പ്രതിയെ പിടികൂടിയത്.

Advertisement