കുണ്ടറ. റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട നായയും വടി വാളുമായി പൊതു സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പണം അപഹരിക്കുവാന്‍ ശ്രമിച്ച അക്രമി പിടിയില്‍.
കുണ്ടറ, കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലായി അടിപിടി, പിടിച്ചുപറി, മോഷണം തുടങ്ങി പത്തോളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ കുണ്ടറ ഇളമ്പള്ളൂരില്‍ സൈനാ മന്‍സിലില്‍ സായിപ്പ് എന്നറിയപ്പെടുന്ന ഇര്‍ഷാദ്(33) ആണ് പിടിയിലായത്.
കുണ്ടറ മുക്കടയില്‍ പിഗ് ഫാമിലേക്ക് ഫുഡ് വേസ്റ്റ് ശേഖരിക്കുന്നതിനായി എത്തിയ യുവാവിനെ വടിവാള്‍ ചുഴറ്റിയും അക്രമണ സ്വഭാവമുള്ള നായയെ വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പണം അപഹരിക്കാന്‍ ശ്രമിച്ചതിനാണ് കുണ്ടറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
15 വര്‍ഷത്തോളമായി കുണ്ടറ കിളികൊല്ലൂര്‍ മേഖലയില്‍ ഭീഷണിപ്പെടുത്തി പിടിച്ചുപറി, മോഷണം, വധശ്രമം എന്നിവ നടത്തി പൊതുജന ശല്യമായി തുടര്‍ന്ന് വന്നിരുന്ന സായിപ്പിനെതിരെ പരാതി നല്‍കുവാന്‍ ഭയന്ന് നിന്നിരുന്ന ആളുകള്‍ സായിപ്പിനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് പരാതികളുമായി സ്റ്റേഷനില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുക്കടയില്‍ ഓട്ടോ റിക്ഷയില്‍ നിന്നും മോഷണം നടത്തിയതിനും സായിപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.
ഇയാള്‍ക്കെതിരെ സമാധാനലംഘനം തടയുന്നതിന് കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി കുണ്ടറ പോലീസ് അറിയിച്ചു.
കൊല്ലം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊല്ലം ജില്ലാ ജയിലില്‍ റിമാന്‍ഡു ചെയ്തു. കുണ്ടറ പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ആര്‍. രതീഷിന്‍റെ നേതൃത്വത്തില്‍ എസ്. ഐ മാരായ അനീഷ്. ബി, ദീപു പിള്ള, എ. എസ് . ഐ പ്രദീപ്, സി .പി ഓ മാരായ അന്‍സര്‍, ആനന്ദ്, ദീപക്, ബൈജു എന്നിവര്‍ ചേര്‍ന്നാണ് അതിസാഹസികമായി അപകടകാരിയായ പ്രതിയെ പിടികൂടിയത്