ജപ്പാനില്‍ കൃഷി നടത്താന്‍ റിക്രൂട്ട് മെന്‍റ് കൊല്ലത്ത് ഒരാള്‍ പിടിയില്‍

Advertisement

കൊല്ലം . വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ ഒരാളെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു

ജപ്പാനിലേക്കുള്ള റിക്രൂട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി യിൽ വള്ളിക്കീഴ് ഡിജിജിഎച്ച് ട്രേഡിങ്ങിന്റെ ഏജൻസി മാനേജരായ ആലപ്പുഴ പുറക്കാട് തട്ടേ ക്കാട്ട് സ്റ്റീഫനെയാണ് (32) അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയാ യവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്തകേസിൽ കമ്പനി ഉടമകളായ സുനിത, അഗസ്റ്റിൻ
സേവ്യർ, കൺസൽറ്റന്റ് ശ്രീജ എന്നിവരെ ഒന്നും രണ്ടും നാലും പ്രതികളാക്കിയിട്ടുണ്ട്. സ്റ്റീഫൻ മൂന്നാം പ്രതിയാണ്.

ഹരിപ്പാട് ആസ്ഥാനമായുള്ള റിക്രൂട്മെന്റ് ഏജൻസിയുടെ സഹോദര സ്ഥാപനം എന്ന പേരിലാണ് തട്ടിപ്പ്. വിദേശ റിക്രൂട്മെന്റിന് കേന്ദ്ര സർക്കാർ അനുമതിയുണ്ടെന്നും ഇവർ അവകാശപ്പെട്ടിരുന്നു. മുദ്രപത്രത്തിൽ കരാറുണ്ടാക്കിയാണ് പണം വാങ്ങിയത്. നാലുമാസത്തിനകം വീസ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയത്. കൃഷിമേഖലയിൽ ജപ്പാനിൽ ഒഴിവുണ്ടെന്നു
ഫെയ്സ്ബുക് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി യാണ് തട്ടിപ്പിന് അരങ്ങൊരുക്കി യത്. 25000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്..

പണം തിരികെ ആവശ്യപ്പെട്ട വർക്ക് കമ്പനിയുടെ ചെക്ക് നൽകി. ആ ചെക്ക് ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലെന്നു പറഞ്ഞു മടക്കി. അപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി പണം നൽകിയവർക്കു മനസ്സിലായത്. ഏജൻസി ഉടമ ശമ്പളം നൽകുന്നില്ലെന്ന പരാതിയുമായി ഓഫിസ് ജീവനക്കാർ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ എത്തിയ തോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. പിന്നീട് തട്ടിപ്പിന് ഇരയായവർ പൊലീസ് സ്റ്റേഷനിൽ എത്തി. തട്ടിപ്പിനിരയായവർ വ്യാഴാഴ്ച രാത്രിയിൽ സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായവർ. കൂടുതൽ ആളുകൾ എത്തിയതോടെ കേസ് റജിസ്റ്റർ ചെയ്തും അറസ്റ്റ് രേഖപ്പെടുത്തിയതും. പൊലീസ് അന്വേഷണം ബോധപൂർവം വൈകിപ്പിക്കുന്നതായി ആക്ഷേപമുണ്ടായി.

Advertisement