റേഷനരികരിഞ്ചന്തയിൽ മറിച്ച് വിൽക്കാൻ ശ്രമിച്ച കേസ്, ഒളിവിലായിരുന്ന പ്രതി പിടിയിൽ

Advertisement

കരുനാഗപ്പള്ളി. റേഷനരികരിഞ്ചന്തയിൽ മറിച്ച് വിൽക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ – തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് സ്വദേശിനിംഷാദ് (31) നെയാണ് കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞവർഷം ഡിസംബർ 7 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.പോലീസ് നൈറ്റ് പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് മിനിലോറിയിൽ കടത്താൻ ശ്രമിച്ച റേ ഷൻ സാധനങ്ങൾ പിടികൂടിയത്. മിനിലോറിയുടെ ഡ്രൈവറായിരുന്ന നിംഷാദ് ഓടി രക്ഷപ്പെട്ടിരുന്നു.

പുഴുക്കലരി, പച്ചരി, ഗോതമ്പ് ഉൾപ്പെടെ 121 ചാക്ക് റേഷൻ ഉൽപ്പന്നങ്ങളായിരുന്നു പിടികൂടിയത്.പല സ്ഥലങ്ങളിലായി മുങ്ങി നടന്ന പ്രതിയെ കഴിഞ്ഞ ദി വ സ മാ ണ് പോലീസ്പിടികൂടിയത്.Ci I – ബിജു, Siമാരായ ഷെമീർ, ഷാജിമോൻ cpoഹാഷിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.