സോമവിലാസം ചന്തയ്ക്ക് സമീപം അംഗൻവാടി കെട്ടിടത്തിന്റെ മതിലിൽ വരച്ച നെഹ്‌റു ചിത്രം പോസ്റ്റർ ഒട്ടിച്ച് മറച്ച നിലയിൽ

Advertisement

മൈനാഗപ്പള്ളി.വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്തയ്ക്ക് സമീപം അംഗൻവാടി കെട്ടിടത്തിന്റെ മതിലിൽ വരച്ച നെഹ്‌റു ചിത്രത്തിൽ പോസ്റ്റർ ഒട്ടിച്ച് മറച്ച നിലയിൽ കണ്ടെത്തി.വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.അംഗൻവാടിയുടെ മതിലിൽ മഹാത്മാ ഗാന്ധി,ജവഹർലാൽ നെഹ്റു,ഡോ.ബി.ആർ അംബേദ്കർ എന്നിവരുടെ ചിത്രങ്ങൾ വരച്ച് സന്ദേശങ്ങൾ എഴുതുന്ന ജോലി നടന്നു വരികയാണ്.ഇതിൽ മധ്യത്തായുള്ള നെഹ്റുവിന്റെ ചിത്രത്തിൽ മുഖം വരുന്ന ഭാഗത്ത് പ്രദേശത്തെ പാരലൽ കോളേജിലെ റിസൾട്ടിന്റെ ഭാഗമായി പതിപ്പിച്ചിരുന്ന
പോസ്റ്ററുകളിലൊന്ന് ഇളക്കിയെടുത്ത് ഒട്ടിക്കുകയായിരുന്നു.നെഹ്റുവിന്റെ മുഖം പൂർണമായി മറയുന്ന തരത്തിലാണ് പോസ്റ്റർ പതിപ്പിച്ചത്.പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മൈനാഗപ്പള്ളി പഞ്ചായത്തിൽ നിന്നും അനുവദിച്ച നാല് ലക്ഷം രൂപ ഉപയോഗിച്ച് അംഗൻവാടിയിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.