ശാസ്താംകോട്ട : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ
കളളക്കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഡിവൈഎസ്പി ആഫീസിലേക്ക് നടത്തിയ മാർച്ച് പിണറായിക്കും പോലീസിനുമുള്ള താക്കീതായി.ഫിൽട്ടർ ഹൗസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പഴയ പോലീസ് സ്റ്റേഷനു സമീപം ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഉന്തും തള്ളും സംഘർഷത്തിൽ കലാശിച്ചു.നൂറു കണക്കിന് വരുന്ന പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു.ഡിസിസി പ്രസിഡന്റ് അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹാഷിം സുലൈമാന് സംഘർത്തിൽ പരിക്കേറ്റു.ഇയ്യാളെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.എസ്എഫ്ഐ നേതാക്കളുടെ പരീക്ഷ തട്ടിപ്പ് മറയ്ക്കാനും സമരം വഴി തിരിക്കാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് കെപിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട്
ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ആരോപിച്ചു.
ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ,മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,ഡിസിസി ജനറൽ സെക്രട്ടറിമാരായ കാഞ്ഞിരവിള അജയകുമാർ,തോമസ് വൈദ്യൻ, യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ,ബി.സേതു ലക്ഷ്മി,സോമൻപിള്ള കോട്ടവിള, വിദ്യാരംഭം ജയകുമാർ,സിജു കോശി വൈദ്യൻ,അനിൽ പനപ്പെട്ടി,ഹാഷിം സുലൈമാൻ,റിയാസ് പറമ്പിൽ,തടത്തിൽ സലിം,ഉണ്ണി ഇലവിനാൽ,ഷീജ രാധാകൃഷ്ണൻ,സുരേഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു