മണിപ്പൂര്‍, പട്ടകടവില്‍ പകൽ വെളിച്ചം തെളിച്ച്പ്രതിക്ഷേധം

Advertisement


പട്ടകടവ്. മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പകൽ വെളിച്ചം തെളിച്ച് പട്ടകടവ് ഇടവകയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു. മെയ് 3 മുതൽ അക്രമങ്ങളും അസ്ഥിരതയും നടമാടുകയാണ്. ഗോത്രവർഗകലാപത്തിന്റെ മറവിലാണ് അക്രമങ്ങൾ നടക്കുന്നത്. അക്രമവും തീവയ്പും ഒരു കുറവ് മില്ലാതെ ആരംഭിച്ചതുമുതൽ തുടരുകയാണ്. ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളും അഗ്നിക്കിരയാവുകയും പൂർണ്ണമായു് തകർക്കപ്പെടുകയും ചെയ്തു വരുന്നു.

പ്രതിക്ഷേധ സംഗമം ഇടവക വികാരി ഫാദർ.മനോജ് ആന്റണി ഉദ്ഘാടനം ചെയ്തു. ഇടവക ഭാരവാഹികളായ അനിൽ S, ബെനഡിക്ട് v, കെ.ജെ.തോമസ്, ഡോ.തോമസ് അൽഫോൺസ്, സാഗ് പി.തോമസ്, സിസ്റ്റർ. ട്രീസാ പയസ്. എന്നിവർ പ്രതിക്ഷേധ സംഗമത്തിന് നേതൃത്വം നൽകി.
ഐക്യദാർഡ്യത്തിന്റെ സൂചകമായി മെഴുക് തിരിതെളിച്ച് സമാധന പ്രാർത്ഥന നടത്തി.

Advertisement