ചിറ്റുമൂല റയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

Advertisement

കരുനാഗപ്പള്ളി.ചിറ്റുമൂല റയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.

പുതിയകാവ് ചക്കുവള്ളി റോഡിൽ ചിറ്റൂമൂല ലെവൽക്രോസ്സ് മൂലമുണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായാണ് മേൽപ്പാലം നിർമ്മിക്കുന്നത്.റയിൽവെ മേൽപ്പാലത്തിന്റെ സ്ഥലമെറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി കീഫ്ബി യിൽ നിന്നും നിർമാണത്തിന് അനുമതി ലഭിക്കണം ആയതിനു പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കേണ്ടതുണ്ട്. ബി എസ് എൻ എൽ , കേരള വാട്ടർ അതോറിറ്റി , കെ എസ് ഇ ബി എന്നിവരുടെ യൂട്ടീലിട്ടികൾ മാറ്റേണ്ട എസ്ടിമേറ്റും സമർപ്പിക്കണം. അതിനായണ് കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ്‌ ന്റെ നേതൃത്വത്തിൽ ആർ ബി ഡി സി കെ,ബി എസ് എൻ എൽ, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥ രുമായി സംയുക്ത പരിശോധന നടത്തിയത്. മറ്റ് നടപടികൾ പൂർത്തീകരികിക്കുന്നതിനായി
എസ്റ്റിമേറ്റ് വേഗത്തിൽ സമർപ്പിക്കാൻ സിആര്‍ മഹേഷ് എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മാളിയേക്കൽ മേൽപ്പാലത്തിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ് ‘ ചിറ്റൂ മൂല പാലവും കൂടി പൂർത്തികരിക്കുമ്പോൾ കുന്നത്തൂർ കരുനാഗപ്പള്ളി മേഖലകളിൽ നിന്ന് ദേശീയ പാതയിലെത്തുന്നതിനുള്ള റെയിൽവേ ക്രോസ് തടസ്സം പൂർണ്ണമായും ഒഴിവാകും.

Advertisement