കൊട്ടാരക്കര : കെഎസ്ആർടിസി ജീവനക്കാരനായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിലങ്ങറ ഉഷാ മന്ദിരത്തിൽ ബിജുകുമാർ (46) നെയാണ് വീടിന് സമീപമുള്ള റബ്ബർ മരത്തിൽ ഞായർ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ചെക്കിംഗ് ഇൻസ്പെക്ടറായിരുന്നു. ഒരു മാസം മുമ്പാണ് ഈരാറ്റുപേട്ടയിൽ നിന്നും കോട്ടയത്തേക്ക് സ്ഥലം മാറിവന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ : സുമാദേവി. മക്കൾ : ബി. അഭിജിത്, ബി. പാർവതി.