ഛിന്ന ഗ്രഹത്തിന് മലയാളിപ്പേരു ലഭിക്കുന്നത് ആദ്യമല്ല കൊല്ലത്തിന് ഉണ്ടൊരു ഛിന്നഗ്രഹം

Advertisement

കൊല്ലം. ഛിന്ന ഗ്രഹത്തിന് മലയാളിപ്പേരു ലഭിക്കുന്നത് ആദ്യമായി എന്ന് ചിലപത്രങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാ ജനകം. കൊല്ലം ജില്ലയിലെ പട്ടാഴിയെ ഓര്‍മ്മിക്കത്തവിധത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സൈനുദ്ദീന്‍ പട്ടാഴിയെ പുരസ്‌കരിച്ച് 2008ല്‍ ഒരു ഛിന്നഗ്രഹത്തിന് നാമകരണം നടന്നിട്ടുണ്ട്. പാലക്കാട് ജില്ലയിലുള്ള ഡോ.അശ്വിന്‍ശേഖര്‍ എന്ന ശാസ്ത്രജ്ഞന്റെ പേര്ഛിന്നഗ്രഹത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പട്ടാഴി എന്ന ഛിന്നഗ്രഹനാമകരണം അവഗണിക്കപ്പെട്ടത്.


. വൈനു ബാപ്പുവിനാണ് ആദ്യമായി കേരളത്തില്‍ ഗ്രഹത്തിനു പേര് ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.’ വൈനു ബാപ്പു ജനിച്ചതും ജനനം റജിസ്റ്റര്‍ ചെയ്തതും ജീവിച്ചതും തമിഴുനാട്ടിലാണ് ‘ തമിഴുനാടിന്റെ പുത്രനാണ് വൈനു എന്ന് അവിടുത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. പിന്നെ അദ്ദേഹം എങ്ങനെ മലയാളിയെന്ന് പറയും? അദ്ദേഹത്തിന്റെ പിതാവ് തലശ്ശേരിക്കാരനാണ് .അതുകൊണ്ട് വൈനു ബാപ്പുവിന്റെ തായ് വഴി മലയാളിയെന്ന് മാത്രമേ പറയാന്‍ പറ്റു .

വൈനുവിനു ശേഷം പാലക്കാടുള്ള ഡ. അശ്വിന്‍ശേഖര്‍ എന്ന വ്യക്തിക്കാണ് ഗ്രഹം കിട്ടിയതെന്ന് പറയുന്നു. 2008 ല്‍ പട്ടാഴി ഗ്രഹം 5178 എന്ന ചെറു ഗ്രഹം പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സൈനുദീന്‍ പട്ടാഴിക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിന് ലഭിച്ച ആദ്യ ചെറുഗ്രഹം പട്ടാഴി ഗ്രഹം 5178 തന്നെയാണ് . പി.എസ്സ്.സി നിരവധി തവണ കേരളത്തില്‍ ഗ്രഹത്തിന് പേര് ലഭിച്ച ആദ്യ വ്യക്തി ആരെന്ന് ചോദിച്ചിട്ടുണ്ട് . ഇന്ത്യക്കാരായ 12ല്‍പരം പേരുടെ പേരില്‍ ഛിന്നഗ്രഹങ്ങള്‍ക്ക് നാമകരണം നടന്നിട്ടുണ്ടെന്ന് ഡോ. സൈനുദീന്‍ പട്ടാഴി പറഞ്ഞു

Advertisement