ശാസ്താംകോട്ട. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വ്യാജന്മാർ തച്ചു തകർക്കുകയാണെന്ന് ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗവും, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. സിപി സുധീഷ് കുമാർ ആരോപിച്ചു. ആർഎസ്പി മൈനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭാ സായാഹ്നവും പഠനോപകരണ വിതരണവും, വിവിധ പാർട്ടികളിൽ നിന്നു വന്നവരെ സ്വീകരിക്കലും ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു സി പി സുധീഷ് കുമാർ. കഠിനാധ്വാനത്തിലൂടെയും, ജീവിത പ്രതിസന്ധിയിലൂടെയും പഠിച്ച് വളർന്നവരെ
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിലൂടെ വെല്ലുവിളിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്നും സി പി സുധീഷ് കുമാർ പറഞ്ഞു.
സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ
കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ഇടവനശേരി സുരേന്ദ്രൻ, തുണ്ടിൽ നിസാർ, ഉല്ലാസ് കോവൂർ, പുലത്തറ നൗഷാദ്, എസ് ബഷീർ, ആർ സജിമോൻ, വിഷ്ണു ഇടവനശേരി,
ജി ശ്രീകുമാർ, ഷഫീഖ് മൈനാഗപ്പള്ളി, മാത്യൂ ആറ്റുപുറം, രാധാകൃഷ്ണ പിള്ള, കെ പുഷ്പരാജൻ പുലത്തറ റഹീം, സന്തോഷ് പ്ലാമൂടൻ, ഷാനി മഠത്തിൽ, സിബി ദേവ് തുടങ്ങിയവർ പ്രസംഗിച്ചു. ഫിസിക്സിൽ ഡോക്ട്രേറ്റ് നേടിയ വിഷ്ണു സുരേന്ദ്രൻ, എം ബി ബി എസ് ഫസ്റ്റ് ക്ലാസിൽ വിജയിച്ച ശ്രുതി സുഭാഷ് എന്നിവരെയും എസ് എസ് എൽ സി, പ്ലസ് ടു വിജയികളെയും സമ്മേളനം ആദരിച്ചു. വിവിധ പാർട്ടികളിൽ നിന്നും ആർ എസ് പിയിലേക്ക് കടന്നു വന്നവരെ തുണ്ടിൽ നിസാർ പതാക നൽകി സ്വീകരിച്ചു.