വീടിൻറെ ശുചി മുറിയിൽ കഞ്ചാവ് ചെടികൾ വളർത്തി, ആളെ എക്സ് സൈസ് പൊക്കി,വിഡിയോ

Advertisement

അഞ്ചൽ.വീടിൻറെ ശുചി മുറിയിൽ കഞ്ചാവ് ചെടികൾ വളർത്തി, ആളെ എക്സ് സൈസ് പൊക്കി .ഏരൂർ പാണയം ഐ. എ.ച്ച്ഡി.പി.കോളനിയിൽ ഷിബുവാണ് എക്സ്സൈസിന്റ പിടിയിലായത്.

വീടിൻറെ ശുചി മുറിയിൽ കവറുകളിൽ കഞ്ചാവ് ചെടി വളർത്തിയ
ഏരൂർ പാണയം ഐ. എ.ച്ച്ഡി.പി.കോളനിയിൽ ഷിബുവാണ് എക്സ്സൈസിന്റപിടിയിലായത്.
ആറടിയോളംവരുന്ന 3കഞ്ചാവ് ചെടികളും 3അടി നീളമുള്ള 4കഞ്ചാവ് ചെടികളുമാണ് ഷിബു വളർത്തിയിരുന്നത്. എക്സൈസ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെഅടിസ്ഥാനത്തിൽ അഞ്ചൽ എക്സൈസും, രഹസ്യ അന്വേഷണവിഭാഗവും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷിബുവിന്റെ വീടിന്റെ ശുചി മുറിയിൽ നിന്നും കഞ്ചാവ് ചെടികൾ പിടികൂടിയത്.


അറസ്റ്റിലായ ഷിബു മുൻപ് ക്രിമിനൽ ക്കേസുകളിൽപ്രതിയാവുകയും രണ്ടുവർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.നിരവധി കാലങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നും കഞ്ചാവ് വാങ്ങുന്നതിനു പണം ഇല്ലാത്തതുകൊണ്ടാണ് കഞ്ചാവ് ചെടികൾ വളർത്തിയതെന്നുo ഷിബു എക്സ്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.