സ്കൂൾ ലൈബ്രറികൾ നവീകരിക്കാൻ ക ർമ്മപദ്ധതികൾ നടപ്പാക്കണം,ഡോ. പി കെ ഗോപൻ

Advertisement

മൈനാഗപ്പള്ളി .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിലെ ലൈബ്രറികൾ നവീകരിക്കുവാൻ സർക്കാരും മാനേജ്മെന്റ് കളും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി കെ ഗോപൻ അഭിപ്രായപ്പെട്ടു. സ്കൂൾ ലൈബ്രറികൾ ആധുനികവൽക്കരിക്കേണ്ടതും ഡിജിറ്റൽ ലൈബ്രറികൾ നിർമ്മിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്കൂൾ ലൈബ്രറികളുടെ ശാക്തീകരണത്തിൽ കൂടിയേ വിദ്യാർത്ഥികളിൽ വായനാശീലം വളരുകയുള്ളൂ. അതുകൊണ്ടുതന്നെ കൊല്ലം ജില്ലാ പഞ്ചായത്ത് സ്കൂൾ ലൈബ്രറി നവീകരണത്തിന് മുഖ്യ പ്രാധാന്യം നൽകുമെന്നും ഡോക്ടർ പി കെ ഗോപൻ അഭിപ്രായപ്പെട്ടു.

മൈനാഗപ്പള്ളി ശ്രീചിത്തി ര വിലാസം ഗവൺമെന്റ് എൽപി സ്കൂളിന്റെയും യുപി സ്കൂളിന്റെയും ശതാബ്ദി ആഘോഷങ്ങളുടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ചിത്തിര ശതാബ്ദിയുടെ ഭാഗമായിസംഘടിപ്പിച്ച അക്ഷര യാത്ര എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പി കെ ഗോപൻ.

മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം എൽ പി യുപി സ്കൂളുകളിലെ കുട്ടികൾ വായന പക്ഷാചരണത്തിന്റെ ഭാഗമായി മൈനാഗപ്പള്ളിയിലെ ആദ്യകാല ഗ്രന്ഥശാലകളിൽ ഒന്നായ പബ്ലിക് ലൈബ്രറിയിലേക്ക് അക്ഷര യാത്ര സംഘടിപ്പിച്ചു. കുട്ടികൾ ലൈബ്രറി സന്ദർശിക്കുകയും പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു. ലൈബ്രറി ഭാരവാഹികളും അധ്യാപകരും കുട്ടികൾക്ക് പുസ്തകങ്ങളെക്കുറിച്ചും ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ചും അറിവ് പകർന്നു.
അക്ഷര യാത്രയോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം സെയ്ദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി സേതുലക്ഷ്മി, ലൈബ്രറി പ്രസിഡന്റ് അഡ്വക്കേറ്റ് രാജൻ ഇലവിനാൽ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കല്ലട ഗിരീഷ്,എസ് എം സി ചെയർമാൻ ജെ പി ജയലാൽ, ചിത്തിരവിലാസം എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സജിത സുരേന്ദ്രൻ, യുപി സ്കൂൾ പിടിഎ പ്രസിഡണ്ട് സുരേഷ് ചാമവിള, സ്റ്റാഫ് സെക്രട്ടറിമാരായ ബി എസ് സൈജു, രാജലക്ഷ്മി, വൈസ് പ്രസിഡന്റ് അർഷാദ് മന്നാനി, ലൈബ്രറി ഭാരവാഹികൾ രാജീവ്, സിബി ദേവ്എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ ആർ ബിജുകുമാർ സ്വാഗതവും യുപി സ്കൂൾ ഹെഡ്മിസ്ട്രസ് വി സുധാദേവി നന്ദിയും രേഖപ്പെടുത്തി.

Advertisement