ബ്രൂക്കിന്റെ അഭിമാനമുയർത്തി അജോയ്മാത്യു, ആദരവോടെ സ്കൂൾ അങ്കണം

Advertisement

ശാസ്താംകോട്ട . JEE 2023 ന് 806 ആം റാങ്കും KEAM 2023 ന് നാലാം റാങ്കും കൊല്ലം ജില്ലയിൽ ഒന്നാം റാങ്കും നേടിയ അജോയ് മാത്യുവിന് രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളില്‍ സ്വീകരണവും അനുമോദനവും. പൂർവ്വ വിദ്യാർത്ഥിയായ അജോയ്മാത്യുവിന് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദനം അർപ്പിച്ചു. കെ. ജി. മുതൽ പ്ലസ്‌ വൺ വരെ ബ്രൂക്കിൽ തന്നെ പഠിച്ചുകൊണ്ട് ഉയരങ്ങൾ കീഴടക്കിയ അജോയ് എല്ലാ കുട്ടികൾക്കും പ്രചോദനമാകണമെന്ന് അജോയ്ക്ക് സ്കൂളിന്റെ സ്നേഹോപഹാരം സമ്മാനിച്ചുകൊണ്ട് സ്കൂൾ ഡയറക്ടർ റവ. ഫാദർ എബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു.

മദ്രാസ് ഐ ഐ ടി യിൽ ചേർന്ന് എഞ്ചിനിയറിങ്ങിൽ ഉന്നത പഠനം നടത്താൻ ആഗ്രഹിക്കുന്ന അജോയ് ചിട്ടയായ പഠനവും അച്ചടക്കമുള്ള വിദ്യാലയ അന്തരീക്ഷവും ഏതൊരു വ്യക്തിയെയും ഉയരങ്ങളിൽ എത്തിക്കുമെന്നും ഏതൊരു കുട്ടിയേയും പോലെ കൂടുതൽ പി. റ്റി. വേണമെന്നും കൂടുതൽ കളിക്കണമെന്നും ആഗ്രഹമുണ്ടായിരുന്ന കുട്ടിയായിരുന്നു താനെന്നും എന്നാൽ ബ്രൂക്ക് കളികൾക്കൊപ്പം പഠനത്തിന് കൂടുതൽ മുൻ‌തൂക്കം നൽകിയതിനാലാണ് എനിക്ക് ഇന്ന് നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കാൻ കഴിയുന്നതെന്നും അഭിപ്രായപ്പെട്ടു.സ്കൂളിൽ നടന്ന വർണ്ണാഭമായ ചടങ്ങുകൾക്ക് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് നേതൃത്വം നൽകി

Advertisement