കരുനാഗപ്പള്ളി. അഴീക്കൽ കടപ്പുറത്ത് വെളുത്ത നിറത്തിലുള്ള പൊടിയുടെ പാക്കറ്റുകൾ കണ്ടെത്തി. കടൽ തീരത്തടിഞ്ഞ പാക്കറ്റുകൾ മത്സ്യതൊഴിലാളികളുടെ ശ്രദ്ധയിലാണ് പെട്ടത്.ഏഴര കിലോയോളം വരുന്ന 160 ചെറിയ കവറുകളിൽ നിറച്ച നിലയിലായിരുന്നു.
പ്രദേശവാസികൾ അടുത്ത് കൂടിയതോടെ മുങ്ങിയ കടൽയാനങ്ങിൽ നിന്ന് ഒഴുകിയെത്തിയതോ ഉപേക്ഷിക്കപ്പെട്ട തൊ ആയ മയക്ക് മരുന്നാണെന്ന് അഭ്യൂഹം പരക്കുകയും ചെയ്തു.തുടർന്ന് ഓച്ചിറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മയക്ക് മരുന്നാണെന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന മണമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചിരിക്കുകയാണ് പോലീസ്.