ഗുണ്ടാ നിയമപ്രകാരം മൈനാഗപ്പള്ളി,ശാസ്താംകോട്ട,ശൂരനാട് വടക്ക് സ്വദേശികളായ മൂന്നു പേർക്കെതിരെ നടപടി

Advertisement

ശാസ്താംകോട്ട . ഗുണ്ടാ നിയമപ്രകാരം ശാസ്താംകോട്ടയിൽ മൂന്നു പേർക്കെതിരെ നടപടി.മൈനാഗപ്പള്ളി പുത്തൻവിള വീട്ടിൽ ശ്രീലാൽ (ഇടത്തൻ 24,),ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളയ്ക്കൽ തെക്കതിൽ വീട്ടിൽ നാദിർഷാ(നാദിർ 24), ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിൽ കീരിക്കാട്ടു തറയിൽ ഷിബിൻഷാ (24) എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.

ശ്രീലാലിനെ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനും നാദിർഷാ,ഷിബിൻഷാ എന്നിവരെ നാടുകടത്തുന്നതിനുമാണ് ഉത്തരവിറങ്ങിയത്.ശ്രീലാൽ ആറ് ക്രിമിനൽ കേസ്സുകളിലും,ഷിബിൻഷാ അഞ്ച് ക്രിമിനൽ കേസ്സുകളിലും, നാദിർഷാ മൂന്ന് ക്രിമിനൽ കേസ്സുകളിലും പ്രതിയാണ്. ഇവർക്കെതിരെ ഗുണ്ടാ നിയമ പ്രകാരം നടപടി വേണമെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ്
റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി.

Advertisement