കൊട്ടാരക്കര: കുണ്ടറ ചന്ദനത്തോപ്പ് സ്വദേശിയായ യുവതിക്ക് നാപ്‌റ്റോള്‍ കമ്പനിയില്‍ നിന്നും സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡിലൂടെ 1860000 രൂപയുടെ ഇന്നോവ കാര്‍ സമ്മാനമായി ലഭിച്ചു എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നും 46000 രൂപ ബാങ്ക് അക്കൗണ്ട് വഴി അയച്ചുവാങ്ങിയ പ്രതികള്‍ പോലീസ് പിടിയില്‍. ആലുവ കീഴ്മാട് പഞ്ചായത്തില്‍ ചേന്ത്ര ഹൗസില്‍ ലിഷില്‍ (35), ഇടുക്കി കരിങ്കുന്നം പഞ്ചായത്തില്‍ വാര്‍ഡ് നമ്പര്‍- 6 ല്‍ താമസിക്കുന്ന കായംകുളം ദേവി കുളങ്ങര പുത്തൂര്‍ കിഴക്കതില്‍ ഹൗസില്‍ മനുചന്ദ്രന്‍ (35) എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശിവപ്രകാശ് ടി.എസ്, എസ്‌ഐ പ്രസന്നകുമാര്‍, സിപിഒ സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.