കരുനാഗപ്പള്ളി: അഴീക്കല്‍ കടപ്പുറത്ത് ഞായറാഴ്ച വെളുത്ത നിറത്തിലുള്ള പൊടിയുടെ പായ്ക്കറ്റുകള്‍ കണ്ടെത്തിയത് ദുരൂഹത ഉയര്‍ത്തി. ഞായറാഴ്ച ഉച്ചയോടു കൂടി കടല്‍ തീരത്തടിഞ്ഞ പാക്കറ്റുകള്‍ മത്സ്യതൊഴിലാളികളാണ് കണ്ടത്. ഏഴര കിലോയോളം വരുന്ന 160 ചെറിയ കവറുകളില്‍ നിറച്ച നിലയിലായിരുന്നു വെളുത്ത പൊടി കണ്ടെത്തിയത്.
മുങ്ങിയ കടല്യാനങ്ങില് നിന്ന് ഒഴുകിയെത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ മയക്ക് മരുന്നാണെന്ന അഭ്യൂഹമാണ് ഉയരുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓച്ചിറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മയക്ക് മരുന്നാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സാമ്പിള്‍ വിദഗ്ധ പരിശോധനക്ക് തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.