കൊട്ടാരക്കര.അടിസ്ഥാന സൗകര്യ വികസനത്തിൽ സംസ്ഥാനം ഏറെ മുന്നേറിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കാക്കക്കോട്ടൂരിലെ തൂവല്ലൂർ ജംഗ്ഷൻ – മണൽതുണ്ടിൽ റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയിൽ മികച്ച ഗുണനിലവാരമുള്ള റോഡുകളാണ് നിലവിലുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ വികസനം നഗരങ്ങളിൽ ഒതുങ്ങുമ്പോൾ കേരളം നഗര- ഗ്രാമ വ്യത്യാസമില്ലാതെ മുന്നേറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
30 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.
ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.