മരുതൂര്‍കുളങ്ങരയില്‍ യുവാവിനേയും ഭാര്യയേയും ആക്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി മുംബൈയില്‍ നിന്നും അറസ്റ്റില്‍

Advertisement

കരുനാഗപ്പള്ളി. യുവാവിനേയും ഭാര്യയേയും ആക്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയില്‍. കരുനാഗപ്പള്ളി മരു.വടക്ക് ആലുംകടവ് സിന്ധുഭവനത്തില്‍ അതുല്‍ദാസ്(26) നെയാണ് കരുനാഗപ്പള്ളി പോലീസ് മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്യ്തത്.

മാര്‍ച്ച് മാസം 8 ന് രാത്രിയില്‍ മരുതൂര്‍കുളങ്ങര തെക്ക് കാഞ്ഞിരവേലില്‍ ക്ഷേത്രോത്സവത്തിന് കുടുംബസമേതം എത്തിയ അതുല്‍രാജിനും ഭാര്യ പൂജയ്ക്കുമാണ് സാരമായി പരിക്കേറ്റത്. അതുല്‍രാജുമായുള്ള രാഷ്ട്രീയ വിരോധം നിമിത്തം അതുല്‍ദാസ് അടക്കമുള്ള പ്രതികള്‍ സംഘമായി വന്ന് ഇവരെ തടയുകയും അസഭ്യം പറയുകയും ചെയ്തു.

ഇവര്‍ തമ്മിലുണ്ടായ വാക്ക്തര്‍ക്കത്തില്‍ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന ആയുധങ്ങള്‍ കൊണ്ട് മാരകമായി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച അതുല്‍രാജിന്റെ ഭാര്യയ്ക്കും മര്‍ദ്ദനം ഏറ്റു. അക്രമത്തിനുശേഷം മറ്റു പ്രതികള്‍ പോലീസ് പിടിയിലായിരുന്നു, എന്നാല്‍ അതുല്‍ദാസ് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ ബിജു വി യുടെ നേതൃത്വത്തില്‍ എസ്.ഐ ഷാജിമോന്‍ എ.എസ്.ഐ വേണുഗോപാല്‍, എസ്.സിപിഒ രാജീവ്, സിപിഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.

Advertisement