കൊല്ലം ജില്ലയിലെ കഞ്ചാവിന്റെ മൊത്തവിതരണക്കാര്‍ 14 കിലോ കഞ്ചാവുമായി അറസ്റ്റിൽ

Advertisement

പാരിപ്പള്ളി. വൻ കഞ്ചാവ് വേട്ട – കൊല്ലം ജില്ലയിലെ കഞ്ചാവിന്റെ മൊത്തവിതരണക്കാരനും സഹായികളും 14 കിലോ കഞ്ചാവുമായി അറസ്റ്റിൽ.

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പാരിപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് KSRTC സൂപ്പർ ഫാസ്റ്റ് ബസ്സിൽ യാത്ര ചെയ്ത് വന്ന കൊല്ലത്തെ മൊത്ത വിതരണക്കാരനും സഹായികളും പിടിയിലായത് . കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. . ഇവരില്‍ നിന്നും ഷോൾഡർ ബാഗുകളിൽ സൂക്ഷിച്ച 14 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു . കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ചിന്നക്കട മുറിയിൽ ചിന്നക്കട ഉണ്ണി എന്ന് വിളിക്കുന്ന 57 വയസ്സുള്ള അനിൽകുമാർ, കരുനാഗപ്പള്ളി താലൂക്കിൽ നീണ്ടകര വില്ലേജിൽ വേട്ടുതറ ദേശത്ത് അത്തിക്കൽ വീട്ടിൽ നിന്നും ഇപ്പോൾ താമസം കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ആണ്ടാമുക്കം വാർഡിൽ ചിന്നക്കട അഖിൽ ഭവനം 52 വയസ്സുള്ള സുരേഷ്, കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ പട്ടത്താനം ദേശത്ത് അഖിലേഷ് നിവാസിൽ ദർശന നഗർ -182 എന്ന് വിളിക്കുന്ന 41 വയസ്സുള്ള ആകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്ട്രെ‍യിൻമാർഗ്ഗം ആന്ധ്രാപ്രദേശിലേയ്‌ക്ക്‌ പോയി കഞ്ചാവ് വാങ്ങിയ ശേഷം ചെന്നൈയിൽ എത്തി അവിടെ നിന്നും ബസ്സിൽ തിരുവനന്തപുരത്ത് എത്തി കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസ്സിൽ കൊല്ലത്തേയ്ക്ക് വരുന്ന വഴിയാണ് വാഹന പരിശോധനയ്ക്കിടെ പാരിപ്പള്ളിയിൽ വെച്ച് പിടിയിലാകുന്നത്.

ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സുരേഷ് എന്നിവർ നിരവധി മയക്കുമരുന്നു കേസ്സുകളിൽ പ്രതികളാണ്. കൊല്ലത്തേയ്ക്കു മയക്ക് മരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ് ചിന്നക്കട ഉണ്ണി എന്ന് വിളിക്കുന്ന അനിൽകുമാർ. ആന്ധ്രയിൽ നിന്നും ഒരു കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ പതിനയ്യായിരം രൂപയ്ക്കാണ് വില്പന നടത്തുന്നത് . എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഈ മാസം കണ്ടെടുത്ത 12 -മത്തെ മയക്കുമരുന്ന് കേസാണിത് . ഈ കേസ്സുകളിൽ നിന്നായി 22 കിലോ കഞ്ചാവ്, 7 ഗ്രാം MDMA, 2 കഞ്ചാവ് ചെടികൾ, നൈട്രൊസെപാം ഗുളികകളും രണ്ട് കാറുകളും ഒരു സ്‌കൂട്ടറും പിടിച്ചെടുക്കുകയും ടി കേസ്സുകളിലായി 14 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. ടി പ്രതികളുടെ അന്തർസംസ്ഥാന ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി. റോബർട്ട് അറിയിച്ചു.

പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിനൊപ്പം എക്സൈസ് ഇൻസ്‌പെക്ടർ വിഷ്ണു ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എം. മനോജ് ലാൽ, പ്രിവന്റീവ് ഓഫീസർ പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്‌, അജിത്ത്, നിധിൻ, ജൂലിയൻ ക്രൂസ്, അജീഷ്ബാബു, അനീഷ്, സൂരജ്, ഗോപകുമാർ, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.

Advertisement