കൊല്ലം.ദേശിംഗനാടന്‍ പെരുമ ദേശമാകെ പരത്തി എന്‍എസ് എന്ന രോഗീ സൗഹൃദ ആശുപത്രിയെ വളര്‍ത്തിയതിന് സഹകരണ മേഖലയിലെ സമഗ്രസംഭാവനക്കുള്ള പ്രത്യക പുരസ്കാരമായ “മിനിസ്റ്റേഴ്സ് ട്രോഫി” എൻ.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രന്. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വച്ച് മന്ത്രി അവാർഡ് സമ്മാനിക്കും.
ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്ത് തന്നെ ഏറ്റവും വലിയ സഹകരണ സംഘമായി എൻ.എസ്. സഹകരണ ആശുപത്രിയെ വളർത്തിയതിൽ പി. രാജേന്ദ്രന്റെ പങ്ക് വളരെ വലുതാണ്. ജില്ലയില്‍ മാത്രമല്ല പുറത്തും സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ആതുരാലയമാണിന്ന് എന്‍എസ്.
മഹാപ്രളയത്തിലും കോവിഡ് ഘട്ടത്തിലും മുഖ്യമന്ത്രിയുടെ CMDRF-ലേക്ക് യഥാക്രമം 1.87 കോടിയും 1.25 കോടിയും ആദ്യം നൽകിയത് എൻ.എസ്. സഹകരണ ആശുപത്രിയാണ്. മറ്റ് സഹകരണ സ്ഥാപനങ്ങൾക്ക് CMDRF-ലേക്ക് സംഭാവന നൽകാൻ പ്രേരണയായ എൻ.എസ്. സഹകരണ ആശുപത്രിയുടെ ഈ മഹത് ദൗത്യത്തിന് പിന്നിൽ പി.രാജേന്ദ്രന്റെ ആശയമായിരുന്നു.
കൊല്ലം സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമിതി അംഗം, ചെറിയേലാ ക്ഷീര സഹകരണ സംഘം പ്രസിഡന്റ്, CAPEX അഡ്മിനിസ്ട്രേറ്റർ, കൊല്ലം കോക്കനട്ട് പ്രോസസ്സിംഗ് ആന്റ് മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ്, കൊല്ലം കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റ്, കൊല്ലം ജില്ലാ സഹകരണ പ്രിന്റിംഗ് പ്രസ്സ് ഭരണസമിതിയംഗം തുടങ്ങി നിലകളിൽ പ്രവർത്തിച്ചു. ആരോഗ്യരംഗത്ത് മികച്ച സഹകരണ മാതൃക സൃഷ്ടിക്കുന്നതിൽ പ്രസിഡന്റെന്ന നിലയിൽ പി. രാജേന്ദ്രന് കഴിഞ്ഞു. ആശുപത്രിയുടെ മികവാർന്ന പ്രവർത്തനങ്ങൾക്കും ആരോഗ്യരംഗത്ത് കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രത്യേക പുരസ്കാരം.