കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിനുപകരമാണ് മറ്റൊരു മൃതദേഹം നല്‍കിയത്. വീട്ടിലെത്തിച്ച് സംസ്‌കാരത്തിനായി പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയതായി അറിയുന്നത്. എന്നാല്‍ ബന്ധുക്കളെ കാണിച്ചശേഷമാണ് മൃതദേഹം കൈമാറിയതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ.ധനുജ പറയുന്നത്.
ഇന്നലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ചികിത്സയിലിരിക്കെ വാമദേവന്‍ മരിച്ചത്. ബന്ധുമിത്രാദികള്‍ എത്തുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീട്ടുകാര്‍ മൃതദേഹം കടയ്ക്കല്‍ ആശുപത്രിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
ഇന്ന് രാവിലെ ആശുപത്രിയിലെത്തി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെത്തി സംസ്‌കാരത്തിനായി പുറത്തെടുത്തപ്പോള്‍ സഹോദരിമാരാണ് മൃതദേഹം മാറിയത് കണ്ടെത്തിയത്. തുടര്‍ന്ന് സംസ്‌കാരത്തിനെടുത്ത മൃതദേഹം വീണ്ടും താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം വിട്ടുനല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.