മൈനാഗപ്പള്ളി . ഗ്രാന്മ ഡോക്ടേഴ്സ് ദിനം ആചരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മേധാവി ഡോ.തോമസ് അൽഫോൺസിനെയും അദ്ദേഹത്തിൻ്റെ പത്നി ചെങ്ങന്നൂർ ജില്ലാ ആശുപത്രി ത്വക് രോഗ വിദഗ്ദ ഡോ. ബോബി തോമസിനെയും അനുമോദിച്ചു.സോമൻ മൂത്തേഴത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു.പത്രപ്രവർത്തകൻ ഹരികുറിശ്ശേരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റജീല ആർ,രജനി സുനിൽ, ഡോ.കെ.ബി.ശെൽവമണി, ഭവാനി ടീച്ചർ, ടി. ജോസ് കുട്ടി, എസ്.ദേവരാജൻ ,വിൽസൺ ജോസഫ്, ജോൺസൺ ചാൾസ് എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ജിജി ദാസ് നന്ദി രേഖപ്പെടുത്തി